ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

കെ വി ശ്രീദേവി

പ്രസിഡൻ്റ്

ഹരികുമാർ കെ കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെയിച്ചലമ്മ ജെയിംസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മായാദേവി എൻ ആർ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൌഫി റ്റി എൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു വർഗ്ഗീസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്, കുളത്തൂർ പി.ഒ

താലൂക്ക് :  മല്ലപ്പള്ളി 

ജില്ല:  പത്തനംതിട്ട, കേരളം

വില്ലേജ് : കോട്ടാങ്ങൽ

വാർഡുകൾ -14

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം

വിവിധ ജാതിമതസ്ഥര്‍ ഒരുമയോടെ ജീവിച്ച് മതസൌഹാര്ദ്ദ്ത്തിന്റെ മഹനീയ മാതൃകയായി പണ്ടുകാലം മുതല്‍ കഴിഞ്ഞുകൂടിയ നാടാണിത്. അമ്പലങ്ങളിലേയും മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലേയും ആഘോഷങ്ങള്‍ പരസ്പരം സഹകരിച്ച് നടത്തിപ്പോരുന്നതു മതസൌഹാര്ദ്ദണത്തിന്റെ പൊരുള്‍ വിളിച്ചറിയിക്കുന്നു. കെട്ടുകാഴ്ചകളും, വേലകളിയും, പുരാണകലാരൂപങ്ങളും അരങ്ങേറുന്ന പടയണി മഹോത്സവം നടത്തപ്പെടുന്ന അപൂര്വ്വം ചില ക്ഷേത്രങ്ങളിലൊന്നാണ് കോട്ടാങ്ങല്‍ ദേവീക്ഷേത്രം. കോട്ടാങ്ങല്‍, കുളത്തൂര്‍, ഏറെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന വായ്പ്പൂര് മുസ്ളീം പഴയ പള്ളിയും ചരിത്രമുറങ്ങുന്ന കത്തോലിക്കാ പഴയ പള്ളിയും തൊട്ടുരുമി നിന്ന് സൌഹൃദം പങ്കു വയ്ക്കുന്നു. കോട്ടാങ്ങല്‍ ദേവീക്ഷേത്രം ഒരു കാലത്ത് ശബരിമല തീര്ത്ഥാ ടകരുടെ ഒരു ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കാടിക്കാവിലെ ശുഭാനന്ദ മിഷ്യന്‍ ആശ്രമം ശുഭാനന്ദ ഗുരുദേവന്‍ തന്നെ ഇവിടെ വന്ന് സ്ഥാപിച്ച് അനുഗ്രഹം നല്കിഭയിട്ടുള്ള ഒരു ആശ്രമ സങ്കേതമാണ്....

കൂടുതൽ വായിക്കുക