ഓപ്പറേഷൻ തൂഫാൻ 2.0
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
ഓപ്പറേഷൻ തൂഫാൻ 2.0
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ ഓപ്പറേഷൻ തൂഫാൻ 2.0 യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.28.09.2026 രാവിലെ 11.00 മണിക്ക് ബഹു. പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് ചേർന്ന യോഗം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ. വി. ശ്രീദവി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ
- തൂഫാൻ വാരിയർ ബാഡ്ജ് വിതരണം .
- തൂഫാൻ പതാക ഉയർത്തൽ .
- തൂഫാൻ പ്രതിജ്ഞ .
- സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ലൈവ് സ്ട്രീമിംഗ് പ്രദർശിപ്പിച്ചു.
ടി ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും വിവിധ വിഭാഗങ്ങളിൽപ്പെട്ട പ്രവർത്തകരും സജീവമായി പങ്കെടുത്തു.