ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ലോക്കിൽ കോട്ടാങ്ങൽ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്. 23.08 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 14 ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മണിമലയാറ് കിഴക്ക് മണിമല പഞ്ചായത്ത്, തെക്ക് കൊറ്റനാട്, എഴുമറ്റൂര്‍ പഞ്ചായത്തുകള്‍ പടിഞ്ഞാറ് എഴുമറ്റൂർ, മല്ലപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. പത്തംതിട്ട ജില്ലയുടെ വടക്കുഭാഗത്തും കോട്ടയം ജില്ലയുടെ തെക്കും, തെക്കുകിഴക്കുമായി സംഗമിക്കുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോട്ടാങ്ങല്‍ പഞ്ചായത്ത്, ഏകദേശം കിഴക്കുപടിഞ്ഞാറ് ഒന്‍പതു കിലോമീറ്റർ നീളത്തിലും തെക്ക് വടക്ക് ശരാശരി രണ്ടര കിലോ മീറ്റര്‍ വീതിയിലുമുള്ള 2238 ഹെക്ടർ വിസ്തീര്‍ണ്ണുള്ള നിമ്നോന്നത കൃഷിഭൂമി ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്. ഇതിന്റെ വടക്കേ അതിരു പറ്റി കിഴക്കുപടിഞ്ഞാറായി മണിമലയാറ് ഒഴുകുന്നു. ഈ ആറ് ഈ പ്രദേശത്തിന്റെ കാര്‍ഷികചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു.